ഐ ലൈവ് സ്‌കില്‍സ് പ്രോഗ്രാം പുനപരിശോധിക്കണം: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി
ഐ ലൈവ് സ്‌കില്‍സ് പ്രോഗ്രാം പുനപരിശോധിക്കണം: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി

ഇടുക്കി: പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ പഠന സമയം അപഹരിക്കുന്ന ഐ ലൈവ് ലൈഫ് സ്‌കില്‍സ് പ്രോഗ്രാം ഇടുക്കി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതി പുനപരിശോധിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പഠനസമയം നഷ്ടപ്പെടുത്തി ഒരു പരിപാടിയും നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പും മന്ത്രിയും നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. സ്‌കൂള്‍ തുറന്ന സമയത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളാണ് ഇപ്പോള്‍ പേരുമാറ്റി നടപ്പിലാക്കുന്നത്. സ്‌കൂളുകളിലെ എന്‍സിസി, സ്‌കൗട്ട്, ജെ ആര്‍സി, സ്റ്റുഡന്‍സ് പൊലീസ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് മികച്ച പ്രവര്‍ത്തന ശേഷികള്‍ ലഭിക്കുന്നതുമാണ്. ഒരു ദിവസം ഒരു മണിക്കൂര്‍ വീതം 26 ക്ലാസുകള്‍ നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇത് നിലവിലെ ടൈം ടേബിളിനെ അട്ടിമറിച്ച്
പൊതുവിദ്യഭ്യാസത്തെ താറുമാറാക്കുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഒരു മണിക്കൂര്‍ നേരം പഠനസമയം അപഹരിച്ചുകൊണ്ട് വേണ്ടത്ര കൂടിയാലോചനയില്ലാതെ നടപ്പിലാക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ഇടുക്കി ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജോബിന്‍ കളത്തിക്കാട്ടില്‍, സംസ്ഥാന സെക്രട്ടറി പി എം നാസര്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ബിജോയി മാത്യു, ജോര്‍ജ് ജേക്കബ്, വി കെ അറ്റ്‌ലി, ജില്ലാ സെക്രട്ടറി സുനില്‍ റ്റി തോമസ്, ട്രഷറര്‍ ഷിന്റോ ജോര്‍ജ്, എം വി ജോര്‍ജുകുട്ടി, സജി മാത്യു, ജോസ് കെ സെബാസ്റ്റ്യന്‍, ടി ശിവകുമാര്‍, ജെ ബാല്‍മണി, അനിഷ് ആനന്ദ്, സതീഷ് വര്‍ക്കി, പി എ ഗബ്രിയേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






