തൂക്കുപാലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
തൂക്കുപാലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

ഇടുക്കി: തൂക്കുപാലം വെസ്റ്റ്പാറയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ചേരിയില്‍ ഉമ്മറിന്റെ വീടാണ് അപകടഭീഷണി നേരിടുന്നത്. കഴിഞ്ഞദിവസം രാത്രി അയല്‍വാസി തോണിപ്പാറയില്‍ ജോയിയുടെ വീടിന്റെ മുന്‍വശത്തെ കല്‍കെട്ട് ഇടിഞ്ഞുവീണിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഉമ്മറിന്റെ വീടിന്റെ പിന്‍വശത്തേയ്ക്കാണ് കല്ലുകള്‍ പതിച്ചത്. മഴ തുടരുന്നതിനാല്‍ വീണ്ടും മണ്ണിടിച്ചില്‍ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷവും കല്‍കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞിരുന്നു. ശേഷിച്ചിരുന്ന ഭാഗമാണ് ഇത്തവണ നിലംപൊത്തിയത്. നാല് സെന്റ് സ്ഥലം മാത്രമാണ് ഉമ്മറിന് ഇവിടെ സ്വന്തമായുള്ളത്. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
What's Your Reaction?






