ആലടി അപകടം: മറിഞ്ഞ കാറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി
ആലടി അപകടം: മറിഞ്ഞ കാറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടിയില്‍ അപകടത്തില്‍പെട്ട കാറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ആലടി സ്വദേശി സുരേഷ് ആണ് തലകീഴായി മറിഞ്ഞ കാറില്‍നിന്ന് ഭാര്യ നവീനയെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. അതേസമയം ഇയാള്‍ മനപ്പൂര്‍വം കാര്‍ അപകടത്തിലാക്കിയതായും സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ നവീനയെ നാട്ടുകാര്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഉപ്പുതറ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് അയ്യപ്പന്‍കോവില്‍ ആലടിയില്‍ അപകടമുണ്ടായത്.
What's Your Reaction?






