ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിസ്മസ് ആഘോഷം നടത്തി

ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിസ്മസ് ആഘോഷം നടത്തി

Dec 16, 2025 - 18:24
 0
ലബ്ബക്കട ജെപിഎം കോളേജില്‍ ക്രിസ്മസ് ആഘോഷം നടത്തി
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജില്‍ ക്യാന്‍ഡിക് ഡി നോയല്‍ സീസണ്‍ 6 എന്ന പേരില്‍ ക്രിസ്മസ് ആഘോഷം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം വിവിധ മേഖലകളില്‍നിന്നുള്ള ആളുകളും പരിപാടികളില്‍ പങ്കെടുത്തു. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ടോണി തോമസ്, ജോമോന്‍ തെക്കേല്‍, ഷില്‍ബി അഗസ്റ്റിന്‍ എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് കോളേജ് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനവും നടത്തി. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി മുഖ്യപ്രഭാഷണം നടത്തി. ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ് റോബര്‍ട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ഫാ. ചാള്‍സ് തോപ്പില്‍, ഫാ. റെജി കെ ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow