യൂത്ത് കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
യൂത്ത് കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കണ്‍വന്‍ഷന്‍ ആറാം മൈലില്‍ മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. ജിന്റോ ജോണ്‍ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയിയെ മന്ത്രി സജി ചെറിയാന്‍ ചുംബിച്ച സ്ഥാനത്ത് രമേശ് ചെന്നിത്തലയോ വി ഡി സതീശനൊ അല്ലെങ്കില്‍ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആയിരുന്നെങ്കില്‍ സിപിഎം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം കാണിക്കുന്നവരെന്ന് പറഞ്ഞ് ആക്ഷേപിക്കുമായിരുന്നു. ഇതേ സിപിഎം നേതാക്കള്‍ പണ്ട് അമൃതാനന്ദമയിയെ ആക്ഷേപിച്ചവരാണ് ആള്‍ദൈവമെന്നും കടപ്പുറം സുധാമണിയെന്നും ആക്ഷേപിച്ചവരാണ്. എന്നാല്‍ കോണ്‍ഗ്രസ് ആരെയും ആക്ഷേപിക്കാന്‍ തയാറല്ലെന്നും ആക്ഷേപിച്ചിട്ടില്ലെന്നും ജിന്റോ ജോണ്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടോണി തോമസ് കൊല്ലപള്ളിയുടെ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അജി കീഴ്‌വാറ്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തോമസുകുട്ടി മധുരത്തില്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോന്‍സി, ഡിസിസി മെമ്പര്‍ മോഹനന്‍ കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






