ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സൂര്യനെല്ലി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സൂര്യനെല്ലി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സാമൂഹ്യ സേവനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സൂര്യനെല്ലിയില്‍ പുതിയ യൂണിറ്റ് ആരംഭിച്ചു. ഉദ്്ഘാടനം ലയണ്‍സ് ക്ലബ്ബ് 318 സിഡിസ്ട്രിക്ക് ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി ചെയ്തു.
ചിന്നക്കനാല്‍ പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന 25 അംഗങ്ങള്‍ ചേര്‍ന്നാണ് ക്ലബ് ആരംഭിച്ചത്. സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുക, അംഗങ്ങളെ നേതൃത്വനിരയിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. പുതിയ അംഗങ്ങളുടെയും ഭാരവാഹികളുടെയും സ്ഥാനാരോഹണവും സത്യപ്രതിഞ്ജയും നടത്തി. സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ക് ഗവണര്‍ വി എസ്് ജയേഷ് നേതൃത്വം നല്‍കി. എം എസ് സാബു പ്രസിഡന്റും, എസ് മനോജ് സെക്രട്ടറിയും, ആന്റണി വര്‍ഗ്ഗിസ് ട്രഷററുമായിട്ടുള്ള 13 അംഗഭരണസമിതി ചുമതയേറ്റു. ആദ്യത്തെ സാമൂഹിക സേവനപദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ചികിത്സ സഹായം നല്‍കികൊണ്ട് ഡിസ്ട്രിക്ക് പ്രോഗ്രാം ഓഫിസര്‍ ശ്രീകുമാര്‍ ചെയ്തു. ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ബൈസണ്‍വാലി യൂണിറ്റ് പ്രസിഡന്റ് സൈമി കെ ജോ, ഡിസ്ട്രിക്ക് പ്രോഗ്രാം സെക്രട്ടറി ജെയിന്‍ അഗസ്റ്റിന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ എം എസ് സന്തോഷ്‌കുമാര്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് അരീപ്ലാക്കല്‍, വിവിധ ക്ലബ്ബ് ഭാരവാഹികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






