കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം ചേര്‍ന്നു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കട്ടപ്പന ഏരിയ സമ്മേളനം ചേര്‍ന്നു

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സിഐടിയു) കട്ടപ്പന ഏരിയ സമ്മേളനം ശാന്തിഗ്രാം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ സെക്രട്ടറി ടി സി രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കടാശ്വാസ കമീഷന്‍ നല്‍കാനുള്ള തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടോമി തോമസ് പതാക ഉയര്‍ത്തി. പ്രവര്‍ത്തകരും നേതാക്കളും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നിജേഷ് കെ നായര്‍ രക്തസാക്ഷി പ്രമേയവും കെ ജി സുനീഷ് അനുശോചന പ്രമേയവും ടി എസ് മനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റിയംഗം ആര്‍ രാധാകൃഷ്ണന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, സ്വാഗതസംഘം ചെയര്‍മാന്‍ ജോയി ജോര്‍ജ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ബി ഷാജി, യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രന്‍, സാജന്‍ മര്‍ക്കോസ്, എം ജി അരുണ്‍, ടി എസ് ഷാജി, ടോമി തോമസ്, കെ വി ഷൈബ, സാം ലാല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ സി അജീഷ്(പ്രസിഡന്റ്), ടി എസ് മനോജ്(സെക്രട്ടറി), സൈമണ്‍ തോമസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






