എഎഫ്എസി സ്‌കോളര്‍ഷിപ്പ് ലഭിച്ചു: മൂന്നാര്‍ സ്വദേശിയായ വിദ്യാര്‍ഥി അസ്രേല്‍ പറക്കും ചൈനയിലേക്ക്
എഎഫ്എസി സ്‌കോളര്‍ഷിപ്പ് ലഭിച്ചു: മൂന്നാര്‍ സ്വദേശിയായ വിദ്യാര്‍ഥി അസ്രേല്‍ പറക്കും ചൈനയിലേക്ക്

ഇടുക്കി: വിദ്യാര്‍ഥികളിലൂടെ ലോകസമാധാനവും സാര്‍വ്വ ലൗകിക സൗഹൃദവും ലക്ഷ്യം വെക്കുന്ന അന്തര്‍ദേശീയ സംഘടനയായ എഎഫ്എസിന്റെ സ്‌കോളര്‍ഷിപ്പ് നേടി ചൈനയിലേക്ക് പറക്കാനൊരുങ്ങി മൂന്നാര്‍ സ്വദേശി അസ്രേല്‍. കാവുംകല്‍ സാബു മാത്യൂ, സാറാമ്മ ദമ്പതികളുടെ മകനാണ്. മാട്ടുപ്പെട്ടി ടാറ്റാ ഹൈറേഞ്ച് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. യുദ്ധത്തിനെതിരായി പ്രവര്‍ത്തിക്കുന്ന എഎഫ്എസ് സംഘടനയാണ് സമാധാനം വിദ്യാര്‍ത്ഥികളിലൂടെയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോക രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് സ്‌കോളര്‍ഷിപ്പ് നല്‍കി വര്‍ഷംതോറും ഓരോ വിദേശ രാജ്യങ്ങളിലെത്തിച്ച് സാംസ്‌കാരിക പഠനം നടത്താന്‍ അവസരമൊരുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ചൈനയിലെ ഗ്ലോബല്‍ ലോ അക്കാദമിയിലേക്കുള്ള സ്‌കോളര്‍ഷിപ്പാണ് അസ്രേയലിന് ലഭിച്ചിരിക്കുന്നത്. പതിനാറിലധികം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച ഏഴായിരത്തിലധികം അപേക്ഷകരില്‍ നിന്നാണ് അസ്രേയിലിനെ തെരഞ്ഞെടുത്തത്. സ്‌കോളര്‍ഷിപ്പോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 145 പേരില്‍ ഒരാളായി മാറിയതിന്റെ സന്തോഷത്തിലാണ് അസ്രേയെലും കുടുംബവും. അസ്രേല്‍ ചൈനയിലേക്ക് യാത്ര തിരിച്ചു. സാംസ്‌കാരികവും അക്കാദമികവുമായ യാത്രയുടെ ഭാഗമായി നിങ്ബോ, ഷാങ്ഹായ് എന്നി നഗരങ്ങള്‍ സന്ദര്‍ശിക്കും.
What's Your Reaction?






