ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ വശങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍
ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ വശങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ വശങ്ങളില്‍ സുരക്ഷാവേലികള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പെരിയാറിനുകുറകെ ലോവര്‍ പെരിയാറില്‍ സ്ഥാപിച്ചിട്ടുള്ള അണക്കെട്ടില്‍ മഴക്കാലമായാല്‍ ജലനിരപ്പ് റോഡിനോടൊപ്പം വര്‍ധിക്കും. ഇവിടെ സുരക്ഷാവേലി ഇല്ലാത്തതിനാല്‍ ഇടുക്കി-നേര്യമംഗലം സംസ്ഥാനപായിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യതയുണ്ട്. റോഡിന് ഈ ഭാഗത്ത് വീതി കുറവായതിനാലും കാട്ടുചെടികള്‍ റോഡിലേക്ക് ചഞ്ഞുനില്‍ക്കുന്നതിനാലും വാഹനങ്ങള്‍ അണക്കെട്ടിന്റെ ഓരം ചേര്‍ന്നാണ് കടന്നുപോകുന്നത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനാലാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാതയോരത്ത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ച് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം ഉയരുന്നത്.
What's Your Reaction?






