കര്‍ഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
കര്‍ഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: സബ്‌സിഡി വെട്ടിക്കുറച്ച് രാസവളം വല വര്‍ധിപ്പിച്ച മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനെതിരെ കര്‍ഷക സംഘം കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമിതിയംഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തും. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസ്, നേതാക്കളായ മാത്യു ജോര്‍ജ്, ബേബി മാത്യു, പി ബി സബീഷ്, സിതാര ജയന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടുവര്‍ഷത്തിനിടെ വളംസബ്സിഡിയില്‍ 84,000 കോടി രൂപയാണ് വെട്ടിക്കുറച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. 2023- 24ല്‍ സബ്‌സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ചപ്പോള്‍ ഇത്തവണ ബജറ്റില്‍ വകയിരുത്തിയത് 1.67 ലക്ഷം കോടി മാത്രം. മിനിമം താങ്ങുവില പോലും നല്‍കാതെയും സബ്‌സിഡി വെട്ടിക്കുറച്ചും കേന്ദ്രം കര്‍ഷകരെ വഞ്ചിക്കുന്നു. ആവശ്യത്തിന് വളം ലഭ്യത ഉറപ്പുവരുത്താത്തതിനാല്‍ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി. രാസവളത്തിന് കുത്തനെ വില വര്‍ധിപ്പിച്ചതോടെ എല്ലാത്തരം കൃഷികള്‍ക്കും ഉല്‍പാദനച്ചെലവ് വര്‍ധിക്കും. ജിഡിപിയുടെ 19 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും നേതാക്കള്‍ ആരോപിച്ചു.
What's Your Reaction?






