ബിഎംഎസ് ജില്ലാ കമ്മിറ്റി യുവ നേതൃശിബിരം നടത്തി
ബിഎംഎസ് ജില്ലാ കമ്മിറ്റി യുവ നേതൃശിബിരം നടത്തി

ഇടുക്കി: ബിഎംഎസ് ഇടുക്കി ജില്ലാ കമ്മിറ്റിയും ദത്തോപാന്ത് ലേബര്‍ സ്റ്റഡി ട്രെയ്‌നിങ് & റിസേര്‍ച്ച് സെന്ററും ചേര്‍ന്ന് യുവ നേതൃശിബിരം ചെറുതോണിയില്‍ നടത്തി. ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.ബിഎംഎസ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം പി റെജി കുമാര്‍ അധ്യക്ഷനായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെ കെ വിജയകുമാര്‍ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി കെ വി മധുകുമാര്‍, ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍, ജില്ലാ ട്രഷറര്‍ സതീഷ് വേണുഗോപാല്‍, എം പി ചന്ദ്രശേഖരന്‍, ബി വിജയന്‍ എന്നിവര്‍ സംസാരിച്ചു.നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
What's Your Reaction?






