അണക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍ 

അണക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍ 

Oct 17, 2025 - 13:25
Oct 17, 2025 - 13:53
 0
അണക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: അണക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി ഒരുകോടി രൂപ തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍. കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ അണക്കര വടക്കേക്കര വര്‍ഗീസ് (54)(സാബു) വിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. അണക്കരയിലെ കടന്തോട്ട് ഫിനാന്‌സ് പ്രൈവറ്റ് ലിമിറ്റഡിലാണ് തട്ടിപ്പ് നടത്തിയത്. 9 വര്‍ഷമായി സാബു ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ്. 2022 മുതല്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സ്ഥാപനത്തിലെ തന്നെ തുല്യ പദവിയിലുള്ള മറ്റൊരു ജീവനക്കാരിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിച്ചെങ്കിലും വര്‍ഗീസാണ്  മുഖ്യപ്രതി. സ്ഥാപന ഉടമയുടെ പരാതിയിലാണ് വണ്ടന്‍മേട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് വണ്ടന്‍മേട് എസ് ഐ ബിനോയ് എബ്രഹാം പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരം വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍ കുമാര്‍, എസ്‌ഐമാരായ ബിനോയ് എബ്രഹാം, പ്രകാശ് ജി, എഎസ് ഐമാരായ ശ്രീകല എസ് ആര്‍, ജെയിംസ്, ഷിജോ കെ ടി, സിപിഒമാരായ ജയ്‌മോന്‍, രാജേഷ് മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow