മാലിമുളക് കൃഷിയില്‍ വിജയം നേടി രാജകുമാരി ചുണ്ടന്‍കുഴിയില്‍ അജി
മാലിമുളക് കൃഷിയില്‍ വിജയം നേടി രാജകുമാരി ചുണ്ടന്‍കുഴിയില്‍ അജി

ഇടുക്കി: മാലിമുളക് കൃഷിയില്‍നിന്ന് വിജയം നേടി രാജകുമാരി മുരിക്കുംതൊട്ടി ചുണ്ടന്‍കുഴിയില്‍ അജി. ഏലം റീപ്ലാന്റേഷനൊപ്പമാണ് അജി നാലേക്കര്‍ സ്ഥലത്ത് മാലിമുളക് കൃഷി ആരംഭിച്ചത്. മൂന്നാം മാസം മുതല്‍ വിളവ് ലഭിച്ചുതുടങ്ങി. ഒരുവര്‍ഷംകൊണ്ട് 20 ലക്ഷം രൂപയുടെ ആദായമാണ് അജിക്ക് ലഭിച്ചത്. കട്ടപ്പന മാര്‍ക്കറ്റിലാണ് മാലിമുളക് വിറ്റഴിച്ചത്. 20 രൂപ മുതല്‍ 400 രൂപ വരെ കിലോഗ്രാമിന് വിപണിയില്‍ വില ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 100 രൂപ ലഭിച്ചാല്‍ കൃഷി ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഹൈറേഞ്ച് മേഖലയില്‍ തുടര്‍ച്ചയായി 2 വര്‍ഷം വരെ ആദായം ലഭിക്കും. എന്നാല്‍ വിലയില്‍ സാരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കട്ടപ്പനയും നെടുങ്കണ്ടവുമാണ് പ്രധാന മാര്‍ക്കറ്റ്. മാലിമുളക് കൃഷിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മുമ്പോട്ട് പോകുന്ന നിരവധി കര്‍ഷകരുണ്ട് ഇടുക്കിയില്‍. ഇവര്‍ക്കെല്ലാം അജിയുടെ കൃഷിരീതികള്‍ മാതൃകയാണ്. രാജകുമാരി ഇടമറ്റത്തെ ഫെഡറേറ്റഡ് നഴ്‌സറിയില്‍ നിന്നാണ് മാലിമുളകിന്റെ തൈകള്‍ അജി വാങ്ങിയത്.
What's Your Reaction?






