രാജാക്കാട്ട് ടോറസ് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം: ഡ്രൈവര്‍ മരിച്ചു

രാജാക്കാട്ട് ടോറസ് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം: ഡ്രൈവര്‍ മരിച്ചു

Feb 2, 2025 - 19:43
 0
രാജാക്കാട്ട് ടോറസ് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം: ഡ്രൈവര്‍ മരിച്ചു
This is the title of the web page

ഇടുക്കി: രാജാക്കാട് കൊച്ചുപ്പ് കുരങ്ങുപാറയില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മണ്‍തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കമ്പിളികണ്ടം കൂടാരത്തില്‍ ആകാശാണ് മരിച്ചത്. ലോറിയുടെ ക്യാമ്പിന്‍ പൂര്‍ണമായി തകര്‍ന്നു. ഞായറാഴ്ച രാവിലെ 7ന് ജോസ്ഗിരി- തേക്കിന്‍കാനം റോഡില്‍ കൊച്ചുപ്പിനുസമീപമാണ് അപകടം. രാജാക്കാട്ടുനിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പാറപൊടി കയറ്റിവന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് പാതയോരത്തെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് രണ്ടരമണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആകാശിനെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow