കപ്പേളകളിലെ ആക്രമണം: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി റോഷി അഗസ്റ്റിന്‍
കപ്പേളകളിലെ ആക്രമണം: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഹൈറേഞ്ചിലെ കട്ടപ്പന, പുളിയന്‍മല, ചേറ്റുകുഴി, കമ്പംമെട്ട് എന്നിവിടങ്ങളിലെ കപ്പേളകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മതനിരപേക്ഷ കാഴ്ചപ്പാടുകളാണ് നമ്മുടെ നാടിനെ വേറിട്ടു നിര്‍ത്തുന്നത്. മതിവിശ്വാസങ്ങള്‍ക്ക് അതീതമായി വിവിധ മതസമൂഹങ്ങള്‍ സഹവര്‍ത്തിത്വത്തോടു കൂടി ഒന്നിച്ചു കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം പ്രവണതകളെ കൂട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം ചില ആളുകളുടെ വികലമായ ചിന്തകളുടെ പ്രതിഫലനമാണ് ഇത്തരം ആക്രമണങ്ങള്‍. കട്ടപ്പനയുടെയും ഹൈറേഞ്ചിന്റെയും മനസ്സ് എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്തുന്നതാണ്. അതിന് തടസ്സം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളെ ഒന്നിച്ച് അപലപിക്കേണ്ടതാണ്. ഇത്തരം ആക്രമണങ്ങള്‍ എവിടെ നിന്നാണെന്ന് കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും ഈ നാടിന്റെ ആവശ്യമാണ്.ഇതിനായി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇടുക്കി എസ്പിക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?






