റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഗിഫ്റ്റ് ഓഫ് റീഡിങ് പദ്ധതിക്ക് പുറ്റടി പഞ്ചായത്ത് സ്‌കൂളില്‍ തുടക്കം
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഗിഫ്റ്റ് ഓഫ് റീഡിങ് പദ്ധതിക്ക് പുറ്റടി പഞ്ചായത്ത് സ്‌കൂളില്‍ തുടക്കം

ഇടുക്കി: വിദ്യാര്‍ഥികളില്‍ വായനയോടുള്ള അഭിനിവേശം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഗിഫ്റ്റ് ഓഫ് റീഡിങ് പദ്ധതിക്ക് പുറ്റടി പഞ്ചായത്ത് സ്‌കൂളില്‍ തുടക്കമായി. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഡയറക്ടര്‍ ജോസ് മാത്യു, അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രിന്‍സ് ചെറിയാന്‍, ഐപിപി ജിതിന്‍ കൊല്ലംകുടി എന്നിവര്‍ പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് സര്‍വീസ് ചെയര്‍മാന്‍ ആല്‍ബിന്‍ ഫ്രാന്‍സിസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, പാസ്റ്റ് പ്രസിഡന്റ് പി എം ജയിംസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡിറ്റോ മാത്യു, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






