വാഴത്തോപ്പ് പഞ്ചായത്തിലെ പദ്ധതികള്‍ അട്ടിമറിക്കുന്നു: അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ്
വാഴത്തോപ്പ് പഞ്ചായത്തിലെ പദ്ധതികള്‍ അട്ടിമറിക്കുന്നു: അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ്
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ പദ്ധതികള്‍ അട്ടിമറിച്ച് പണം വകമാറ്റി ചെലവഴിക്കാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നടപടികളില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ ഭരണസമിതി തുക നീക്കിവെച്ച് രൂപീകരിച്ച പദ്ധതികള്‍ യാതൊരു ദീര്‍ഘവീക്ഷണമില്ലാതെ പുതുയ ഭരണസമിതി വകമാറ്റി ചെലവഴിക്കുകയും ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ഗാന്ധിനഗര്‍ കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണിക്കായി നീക്കിവെച്ച തുക പ്രസിഡന്റിന്റെ വാര്‍ഡിലേക്ക് മാറ്റിയതായും ഭൂമിയാകുളത്ത് ഓപ്പണ്‍ ജിമ്മിനായി അനുവദിച്ച തുക സ്ഥലം കണ്ടെത്തിയില്ലെന്ന വ്യാജപ്രചരണം നടത്തി അട്ടിമറിച്ചതായും നേതാക്കള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്ത പ്രതിപക്ഷ അംഗങ്ങളെ കളളക്കേസില്‍ കുടുക്കി ജയിലിലടക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കുവാന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് സുരക്ഷിതത്വം ഒരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ ജി സത്യന്‍, എം വി ബേബി, ജേക്കബ് പിണക്കാട്ട്, അരുണ്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?