മുരിക്കാശ്ശേരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
മുരിക്കാശ്ശേരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം പതിനാറാംകണ്ടം മുരിക്കാശ്ശേരി ശാഖയുടെയും യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, കുടുംബയോഗങ്ങള്‍ ചേര്‍ന്ന് 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. മുരിക്കാശ്ശേരി ശ്രീ സുബ്രഹ്മണ്യ മഹാദേവ ക്ഷേത്രത്തില്‍ പ്രഭാത ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങുകളില്‍ ശാഖാ പ്രസിഡന്റ് ബാബു പാലോലിക്കല്‍ പതാക ഉയര്‍ത്തി. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ജയന്തി ദിന സന്ദേശം നല്‍കി. ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര ടൗണ്‍ ബസ് സ്റ്റാന്‍ഡ് ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം മുഹിയദ്ധീന്‍ പുത്തന്‍പള്ളിയുടെയും മുഹിയദ്ധീന്‍ പള്ളിയുടെയും നേതൃത്വത്തില്‍ ടൗണില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. യൂണിയന്‍ കൗണ്‍സിലര്‍ മനേഷ് കുടിക്കയത്ത്, ശാഖാ സെക്രട്ടറി മോഹനന്‍ പ്ലാക്കല്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ ശരംകുത്തിയില്‍, ബിബിന്‍ കുന്നിനിയില്‍, രാധാ ശശി കല്ലിങ്കല്‍, ഷൈലജ തങ്കച്ചന്‍, മേല്‍ശാന്തി ഹരികൃഷ്ണന്‍ ശാന്തികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?