ഓണം ബംബര്‍ വില്‍പ്പനയില്‍ ജില്ലയില്‍ വന്‍ കുതിപ്പ്
ഓണം ബംബര്‍ വില്‍പ്പനയില്‍ ജില്ലയില്‍ വന്‍ കുതിപ്പ്
ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബര്‍ ലോട്ടറി വില്‍പ്പനയില്‍ ജില്ലയില്‍ വന്‍ കുതിപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ നാല് വര്‍ഷമായി 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് ഇത്തവണ 5 കോടി വര്‍ധിപ്പിച്ച് 30 കോടിയാക്കിയത്. 2016-ല്‍ പത്ത് കോടി രൂപയായിരുന്ന സ്ഥാനത്താണ് പത്ത് വര്‍ഷത്തിനിപ്പുറം സമ്മാനത്തുകയില്‍ 20 കോടിയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സമ്മാനത്തുക ഉയര്‍ന്നതോടെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ക്രിസ്മസ്-ന്യൂയര്‍, വിഷു, സമ്മര്‍, മണ്‍സൂണ്‍ തുടങ്ങിയ അഞ്ച് ബമ്പറുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കുന്ന ജനപ്രിയ ഭാഗ്യക്കുറിയായ ഓണം ബംബറിന്റെ നറുക്കെടുപ്പ് വരും ദിവസങ്ങളില്‍ നടക്കും.
What's Your Reaction?