ബിജെപി ജില്ലാതല ജനസമ്പര്‍ക്ക പരിപാടി കട്ടപ്പനയില്‍ പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ബിജെപി ജില്ലാതല ജനസമ്പര്‍ക്ക പരിപാടി കട്ടപ്പനയില്‍ അഡ്വ. പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ഇടുക്കി:ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മദിനം ആഘോഷവും ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയില്‍ നടത്തി. കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ജനസമ്പര്‍ക്ക പരിപാടി സംസ്ഥാനതലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു.
What's Your Reaction?






