ഓട്ടോറിക്ഷയില്‍ ഇടിച്ച ബൈക്കില്‍നിന്ന് തെറിച്ചുവീണ അധ്യാപകന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം: മരിച്ചത് കുമളി മുരിക്കടി സ്വദേശി ജോയ്സ്: അപകടം കട്ടപ്പന പുളിയന്‍മലയില്‍
ഓട്ടോറിക്ഷയില്‍ ഇടിച്ച ബൈക്കില്‍നിന്ന് തെറിച്ചുവീണ അധ്യാപകന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം: മരിച്ചത് കുമളി മുരിക്കടി സ്വദേശി ജോയ്സ്: അപകടം കട്ടപ്പന പുളിയന്‍മലയില്‍

ഇടുക്കി: കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപം ഓട്ടോറിക്ഷയില്‍ ഇടിച്ച് ബൈക്കില്‍നിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ അധ്യാപകന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി ദാരുണാന്ത്യം. കുമളി മുരിക്കടി സ്വദേശിയും പുളിയന്‍മല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്സ് പി ഷിബു(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 ഓടെ പുളിയന്‍മല കമ്പനിപ്പടിയിലാണ് അപകടം. പുളിയന്‍മല ജങ്ഷനില്‍നിന്ന് കോളേജിലേക്ക് വന്ന ജോയ്‌സിന്റെ ബൈക്ക് മുന്നില്‍പ്പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം റോഡിലേക്ക് മറിഞ്ഞു. ഈസമയം എതിരെവന്ന ലോറി ജോയ്‌സിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ജോയ്‌സ് ഇവിടെ ബിബിഎ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






