പീരുമേട് തോട്ടം മേഖലയുടെ ആവേശമായ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മെയ് 1ന്
പീരുമേട് തോട്ടം മേഖലയുടെ ആവേശമായ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മെയ് 1ന്

ഇടുക്കി: പീരുമേട് മേലെഴുത ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനം വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ടൂര്‍ണമെന്റിന് മുന്നോടിയായി ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സംഘാടകര്‍ നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 60,001 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 40,001 രൂപയും ട്രോഫിയുമാണ് സമ്മാനം. ഫൈനല്‍ മത്സരം കാണാന്‍ എല്ലാ വോളിബോള്‍ ആരാധകരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
What's Your Reaction?






