പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതായി പരാതി
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതായി പരാതി
ഇടുക്കി: തേക്കടി പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി. തമിഴ്‌നാട്ടില്‍നിന്നുള്ള സംഘം പെരിയാര്‍ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് വിവരം. ദൃശ്യങ്ങള്‍ പെരിയകുളം എംഎല്‍എയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. കടുവ സങ്കേതത്തിനുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി ആവശ്യമാണ്. എന്നാല്‍ വനം വകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് ഡ്രോണ്‍ പറത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ വന സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
What's Your Reaction?