ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ പാറത്തോട് ബ്രാഞ്ച് വാര്‍ഷിക സമ്മേളനം ചേര്‍ന്നു
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ പാറത്തോട് ബ്രാഞ്ച് വാര്‍ഷിക സമ്മേളനം ചേര്‍ന്നു
ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍(സിഐടിയു) പാറത്തോട് ബ്രാഞ്ചിന്റെ 15 -ാമത് വാര്‍ഷിക സമ്മേളനം എച്ച്ആര്‍ടി യൂണിയന്‍ പ്രസിഡന്റ് വി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന എന്നിവയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുകയും നിലവിലുള്ള തൊഴില്‍ നിയമങ്ങളെ 4 ലേബര്‍ കോഡുകളായി തിരിച്ച് തൊഴില്‍ അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടും തൊഴിലാളി ദ്രോഹ നടപടികളുമായി മുമ്പോട്ടുപോകുകയാണെന്നും, സംസ്ഥാനത്തെ യുഡിഎഫ് ഗവണ്‍മെന്റ് രണ്ടുമാസം കൊണ്ട് സമസ്ത മേഖലകളെയും പിന്നോട്ടടിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതായും സമ്മേളനം കുറ്റപ്പെടുത്തി. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് എസ് സുധാകര്‍ അധ്യക്ഷനായി. സെക്രട്ടറി ടി ജെ ജോമോന്‍, നേതാക്കളായ വി എ കുഞ്ഞുമോന്‍, എം എന്‍ ഹരിക്കുട്ടന്‍, പി രാജാറാം, ജിമ്മി ജോര്‍ജ്, വി എക്സ് ആല്‍ബിന്‍, വി പി ചാക്കോ, എസ് വേല്‍ചാമി, പരിമളം ജയ്ഗണേശ്, പി എസ് രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?