ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ എംഎല്‍എ എ കെ മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഴിമതി നടത്തുന്നതില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഓന്നാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് വിവിധ പദ്ധതികളിലായി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് നേതാക്കള്‍ ആരോപിച്ചു. വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങിയതിലും മിനി ഹൈമാക്‌സ്റ്റ് ലൈറ്റ് സ്ഥാപിച്ചതിലുമടക്കം ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൂടാതെ എസ്‌സി വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരവും വിതരണം നടത്തിയതിലും മുരുകന്‍ കോവിലിന് സമീപം മിനിമാക്‌സ് ലൈറ്റ് സ്ഥാപിച്ചതിലും അഴിമതിയുണ്ട്. ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ് പി വേല്‍മണി അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനം ഭരിക്കുന്ന പിണറായിയെന്ന ആശാന്‍ നടത്തുന്ന അഴിമതി കണ്ട് പഠിച്ച അനിയന്മാര്‍ ചിന്നക്കനാലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധം അഴിമതി നടത്തി നാട് മുടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേവികുളം ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, ജനപ്രതിനിധികളായ വള്ളിയമ്മാള്‍, സിനി ബേബി, ജയഗീത, രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






