ഉപ്പുതോട് വില്ലേജ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യനെ അനുമോദിച്ചു
ഉപ്പുതോട് വില്ലേജ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യനെ അനുമോദിച്ചു
ഇടുക്കി: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഉപ്പുതോട് വില്ലേജ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യനെ അനുമോദിച്ചു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി ഉദ്ഘാടനം ചെയ്തു. ഉപ്പുതോട് വില്ലേജിലെ ജനങ്ങളുടെ സാഹചര്യങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാണ് ജോസ് സെബാസ്റ്റിയന്‍. ഉപ്പുതോട് സെന്റ് ജോസഫ് ഇടവക വികാരി ഫാ. തോമസ് നെച്ചിക്കാട്ട് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി തങ്കച്ചന്‍, പഞ്ചായത്തംഗങ്ങളായ രഞ്ജിത്ത് എന്‍ എസ്, ബിജോ ജോസ്, ജോളി ജോയി, ജിജി ജോസഫ്, ഫിലോമിന സാജു, ഫാ: അബ്രഹാം അഴകത്ത്, മരിയാപുരം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സണ്ണി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?