കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം 2ന്
കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം 2ന്
ഇടുക്കി: കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം 2ന് രാവിലെ 11ന് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിന്റെ ഷോപ്പിങ് കോംപ്ലക്‌സിലുള്ള സ്വന്തം കെട്ടിടത്തിലാണ് ഓഫീസ് ആരംഭിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖ ബാങ്കാണ് കട്ടപ്പന അര്‍ബന്‍ ബാങ്ക്. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, സിടിഎസ് ചെക്ക്, ബിസിനസ് വായ്പ, ഗോള്‍ഡ് ലോണ്‍, ഉയര്‍ന്ന പലിശ നിരക്കിലുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ എന്നിവ ബാങ്കിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് ഉറപ്പു നല്‍കുന്നുണ്ട.് ബാങ്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനാകും. ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കള്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ബാങ്കിന്റെ 48-ാമത് പൊതുയോഗവും ഇതോടനുബന്ധിച്ച് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ തോമസ് മൈക്കിള്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മലയാറ്റ്, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, ഭരണസമിതി അംഗങ്ങളായ പി ബി ബാബു, രാജു വെട്ടിക്കല്‍, സിബി കൊല്ലംകുടി, സണ്ണി, ജനറല്‍ മാനേജര്‍ അഞ്ചു അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?