ബൈസണ്‍വാലി പഞ്ചായത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
ബൈസണ്‍വാലി പഞ്ചായത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കര്‍ഷകര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ശാസ്ത്രീയ നെല്‍കൃഷിയെക്കുറിച്ച് ഡോ. ആഷിബ എ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പി എ അധ്യക്ഷനായി. കൃഷി ഓഫീസര്‍ സ്മിത എസ് കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഷിബു ഇ കെ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനോയി ഷാജി, പഞ്ചായത്തംഗങ്ങളായ ബിന്ദു മനോഹരന്‍, ബാലസുബ്രഹ്‌മണ്യന്‍, ഡാനി വേരംപ്ലാക്കല്‍, ഓമന ഉണ്ണികൃഷ്ണന്‍, പാടശേഖരസമിതി പ്രസിഡന്റ് ലാലി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?