നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് മാവേലിയായി നഴ്‌സ് ജോയിസ് ജോസഫ്

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് മാവേലിയായി നഴ്‌സ് ജോയിസ് ജോസഫ്

Aug 25, 2026 - 17:19
 0
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് മാവേലിയായി നഴ്‌സ് ജോയിസ് ജോസഫ്
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഓണാഘോഷത്തിന് മാവേലിയായി എത്തിയത് നഴ്‌സായ ജോയിസ് ജോസഫാണ്. ആശുപത്രി ജീവനക്കാരുടെ ഓണാഘോഷ പരിപാടികള്‍ക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചത് ആരു മാവേലിയാകും എന്നതായിരുന്നു.  മിക്കവരും പിന്‍മാറിയതോടെ പുറത്തുനിന്ന് ആളെ വിളിക്കാന്‍ ആലോചന ഉയര്‍ന്നു. ഇതോടെയാണ് സാധാരണയായി പുരുഷന്‍മാര്‍ ഏറ്റെടുക്കാറുള്ള മാവേലി വേഷം ധരിക്കാന്‍ ജോയിസ് മുമ്പോട്ടുവന്നത്. ആടയാഭരണങ്ങളും കൊമ്പന്‍ മീശയും ഓലകുടയുമൊക്കെ ആയതോടെ മാവേലി കളറായി. സ്‌കൂള്‍ കാലഘട്ടത്തില്‍ കലോത്സവ വേദികള്‍ കീഴടക്കിയ ആത്മവിശ്വാസവും കൂടി ആയതോടെ മാവേലി തകര്‍ത്തു. അതോടെ ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം കൂടുതല്‍ ആവേശകരമായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow