വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി
വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2025 പുറ്റടിയില്‍ നടത്തി. സര്‍ഗോത്സവം പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയില്‍പെട്ടവരെ നമ്മുടെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുകയും അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് ഭരണ സമിതി അധികാരത്തില്‍ വന്നാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകേണ്ടത് പഞ്ചായത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പഞ്ചായത്തഗം ജി പി രാജന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സന്ധ്യ രാജ, സിസിലി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ബിന്ദു, ഗാനഭൂഷണം ചന്ദ്രന്‍മാസ്റ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാരായ അനു ജേക്കബ്, റോസ്മി ആന്റോ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






