കട്ടപ്പന ഗവ. കോളേജില്‍ മുഖാമുഖം പരിപാടി 12ന്
കട്ടപ്പന ഗവ. കോളേജില്‍ മുഖാമുഖം പരിപാടി 12ന്

ഇടുക്കി: എം ജി സര്‍വകലാശാല കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച ഓണേഴ്സ് ബിരുദ കോഴ്സുകളെക്കുറിച്ചുള്ള മുഖാമുഖം പരിപാടി 12ന് രാവിലെ 11ന് കട്ടപ്പന ഗവ. കോളേജില്‍ നടക്കും. പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ബിരുദകോഴ്സുകളുടെ മാസ്റ്റര്‍ ട്രെയിനര്‍ ഡോ. കിരണ്‍ മാത്യു ക്ലാസെടുക്കും. തുടര്‍പഠനം സംബന്ധിച്ച് സംശയനിവാരണത്തിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അറിയിച്ചു.
What's Your Reaction?






