നിക്ഷയ് സമ്പര്‍ക്ക് യാത്ര 21, 22 തീയതികളില്‍
നിക്ഷയ് സമ്പര്‍ക്ക് യാത്ര 21, 22 തീയതികളില്‍

ഇടുക്കി: ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗവും ആരോഗ്യ വകുപ്പ് ഇടുക്കിയും പുറ്റടി ഹോളി ക്രോസ് കോളേജും ചേര്‍ന്ന് 21,22 തീയതികളില്‍ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിക്ഷയ് ശിവര്‍ എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്‍ 21ന് രാവിലെ 10ന്് വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍കുമാര്‍ എ നിക്ഷയ് വാഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും. 21ന് വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലെ തോട്ടം മേഖലയിലും 22 ന് കുമളി പഞ്ചായത്തിലെ തോട്ടങ്ങളിലും സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. അടുത്ത ഘട്ടത്തില്‍ ജില്ലയിലെ എല്ലാ തോട്ടം മേഖലകളിലും ടിബി സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും നടത്തും. ക്ഷയരോഗം ആരംഭത്തിലെ സ്ഥിരീകരിച്ചാല്‍ പൂര്‍ണമായി മാറ്റാന്‍ സാധിക്കും. ഈ അറിവ് സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാനും ക്ഷയരോഗത്തേക്കുറിച്ചുള്ള അജ്ഞതയും വിവേചനവും അകറ്റാനും രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ക്യാമ്പയിനില്‍ ക്ഷയരോഗത്തിന് പുറമേ ജീവിതശൈലീ രോഗങ്ങള്‍, മറ്റനുബന്ധ രോഗങ്ങള്‍ എന്നിവക്കുള്ള പരിശോധനയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ടിബി ഓഫീസര്‍ ഡോ. ആശീഷ് മോഹന്‍കുമാര്‍, ഡോ. സാറാ ആന്‍ ജോര്‍ജ്, ബിന്ദു ടി.കെ, ഉബാസ് ഡബ്ല്യു മിറാണ്ട, പുറ്റടി ഹോളി ക്രോസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എം.വി, അഡ്വ. ടിമിന്‍ സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കിരണ്‍ സി.കെ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






