ഇടുക്കി: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മൂന്നുവയസുകാരി കട്ടപ്പന കളിയ്ക്കല്‍ വീട്ടില്‍ ഏകാപര്‍ണ്ണികയുടെ മൃതദേഹം കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.