കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു: വിദ്യാര്‍ഥിയെ അനുമോദിച്ച് നാട്ടുകാര്‍
കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു: വിദ്യാര്‍ഥിയെ അനുമോദിച്ച് നാട്ടുകാര്‍

ഇടുക്കി: വഴിയില്‍ കളഞ്ഞുകിട്ടിയ രണ്ടരപവന്‍ സ്വര്‍ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് വിദ്യാര്‍ഥി പ്രിന്‍സ് വിജി. എഴുകുംവയല്‍ പനക്കച്ചിറയില്‍ വിജിയുടെ മകനാണ്. പ്രിന്‍സിനെ എഴുകുംവയല്‍ നാട്ടുകൂട്ടം സ്‌കൂളിലെത്തി അഭിനന്ദിച്ചു. നാട്ടുകൂട്ടം പ്രസിഡന്റ് ജോണി പുതിയാപറമ്പില്‍, പ്രവര്‍ത്തകരായ പ്രിന്‍സ് വടക്കേക്കര, തോമസ് വെച്ചുചെരുവില്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?