കാഞ്ചിയാര്‍ സ്വരാജ്- മറ്റപ്പള്ളിക്കവല റോഡ് തകര്‍ന്നു; റോഡില്‍ വാഴനട്ടും കഞ്ഞിവച്ച് കുടിച്ചും പ്രതിഷേധിച്ച് നാട്ടുകാര്‍
കാഞ്ചിയാര്‍ സ്വരാജ്- മറ്റപ്പള്ളിക്കവല റോഡ് തകര്‍ന്നു; റോഡില്‍ വാഴനട്ടും കഞ്ഞിവച്ച് കുടിച്ചും പ്രതിഷേധിച്ച് നാട്ടുകാര്‍
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ്- മറ്റപ്പള്ളിക്കവല റോഡ് നന്നാക്കാത്തതിനെതിരെ പ്രക്ഷോഭം ശക്തമാക്കി നാട്ടുകാര്‍. റോഡില്‍ വാഴനട്ടും വഴിയോരത്ത് കഞ്ഞി തയ്യാറാക്കി കുടിച്ചും പ്രതിഷേധിച്ചു. തൊപ്പിപ്പാള മുതല്‍ മറ്റപ്പള്ളിക്കവല വരെയുള്ള ഒരുകിലോമീറ്റര്‍ ദൂരം വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ല. വാഹനഗതാഗതവും ദുഷ്‌കരമായി. അറ്റകുറ്റപ്പണി നടത്തിയിട്ടില്ല് രണ്ടുവര്‍ഷത്തിലേറെയായി.
ഗര്‍ഭിണിയായ യുവതിയെ കഴിഞ്ഞദിവസം 500 മീറ്ററോളം എടുത്തുകൊണ്ടാണ് വാഹനത്തിന്റെ സമീപത്തെത്തിച്ചത്. റോഡിന്റെ ശോച്യാവസ്ഥമൂലം യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ രോഗി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനാസ്ഥ കാട്ടുന്നത് ജനരോഷത്തിനിയാക്കുന്നു. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം

What's Your Reaction?