ആവേശം സിരകളില്‍ നിറച്ച് പാലമേട് ജല്ലിക്കെട്ട്: എസ്പി ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്ക്
ആവേശം സിരകളില്‍ നിറച്ച് പാലമേട് ജല്ലിക്കെട്ട്: എസ്പി ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്ക്

ഇടുക്കി: മാട്ടുപൊങ്കല്‍ ദിനത്തില്‍ കാണികളില്‍ ആവേശം നിറച്ച് മധുര പാലമേട് ജല്ലിക്കെട്ട്. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 43 പേര്‍ക്ക് മത്സരത്തിനിടെ പരിക്കേറ്റു. 517 കാങ്കയം കാളകളാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്. 14 കാളകളെ പിടികൂടിയ പ്രഭാകരന്‍ എന്നയാള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്‌പോണ്‍സര്‍ ചെയ്ത കാര്‍ സമ്മാനമായി നല്‍കി. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായാണ് നടത്തിയത്. രജിസ്റ്റര്‍ ചെയ്ത 1412 പേരില്‍ 700 യുവാക്കള്‍ മത്സരിച്ചു. അയ്യായിരത്തിലേറെ പേരാണ് ജല്ലിക്കെട്ട് കാണാനെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്പി വിജയ രാഘവന്‍ ഉള്‍പ്പെടെ 10 മധുര രാജാജി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
What's Your Reaction?






