പച്ചടി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം
പച്ചടി സ്‌കൂളില്‍ പൊങ്കല്‍ ആഘോഷം

ഇടുക്കി: പച്ചടി ശ്രീനാരായണ എൽപി സ്‌കൂളിൽ പൊങ്കൽ ആഘോഷിച്ചു. അയൽസംസ്ഥാനങ്ങളിലെ സംസ്‌കാരങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ അംഗം മോനിഷയും മറ്റ് രക്ഷിതാക്കളും ചേർന്ന് സ്‌കൂളിൽ കോലമിട്ട് പൊങ്കൽ തയ്യാറാക്കി.
മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി കെ ബിജു അധ്യക്ഷനായി. എസ്എൻഡിപി യോഗം ശാഖ സെക്രട്ടറി മണിക്കുട്ടൻ, പിടിഎ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലപറമ്പിൽ, എംപിടിഎ പ്രസിഡന്റ് ബിജി മരിയ ചാണ്ടി, സീനിയർ അസിസ്റ്റന്റ് എം ആർ സുജാത, സെക്രട്ടറി കെ വി സതീഷ് എന്നിവർ സംസാരിച്ചു.
What's Your Reaction?






