അടിമാലി അഞ്ചാംമൈല്‍ ആദിവാസി മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
അടിമാലി അഞ്ചാംമൈല്‍ ആദിവാസി മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

ഇടുക്കി: അടിമാലി പഞ്ചായത്ത് പരിധിയിലെ അഞ്ചാംമൈല്‍, ആറാംമൈല്‍, മൂന്നാംമൈല്‍ ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം. കാട്ടാനകള്‍ ജനവാസ മേഖലയിലേക്കെത്താതിരിക്കാന്‍ നിലവില്‍ പ്രദേശത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും ഒരുക്കിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുക്കിയ പ്രതിരോധ മാര്‍ഗങ്ങളെല്ലാം നാമാവശേഷമായി. വേനല്‍ക്കാലമെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തുന്നതിനാല്‍ ഭയത്തോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. വീടിന്റെ മുറ്റത്ത് വരെ ഇവറ്റകള്‍ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി കാട്ടാന ശല്യം കുറയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
What's Your Reaction?






