മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: അഡ്വ. എ രാജ
മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: അഡ്വ. എ രാജ

ഇടുക്കി: മൂന്നാര്‍ ഗവ. കോളേജ് കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ. എ രാജ എംഎല്‍എ. 2018ലെ പ്രളയിത്തല്‍ തകര്‍ന്ന കോളേജിന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റുകയും കേടുപാടുകള്‍ സംഭവിക്കാത്ത മേശയും കസേരയും മറ്റ് അനുബന്ധ ഉപകരണങ്ങളും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇവ അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. രണ്ട് നില കെട്ടിടത്തിലാണ് ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. പല ഉപകരണങ്ങളും മോഷ്ടാക്കള്‍ അപഹരിച്ച് കടത്തിയിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഫര്‍ണിച്ചറുകള്‍ പരിപാലനമില്ലാതെ നശിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഇടപെടല്‍ നടത്തിയിട്ടുള്ളത്.
What's Your Reaction?






