കട്ടപ്പന റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കട്ടപ്പന റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ഇടുക്കി: കട്ടപ്പന റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ്, റോട്ടറി വിമന്‍സ് ക്ലബ് ഓഫ് ഹെറിറ്റേജും ചേര്‍ന്ന് അമൃതം എന്ന പേരില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനമായ മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തിയത്്. ആദ്യത്തെ ആഹാരം ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തില്‍ കോട്ടയം മിറ്റേര ഹോസ്പിറ്റല്‍ ശിശുരോഗവിദഗ്ധനും നിയാനറ്റോളജിസ്റ്റുമായ ഡോ. ലിന്‍സ് പോള്‍ ക്ലാസ് നയിച്ചു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി. അനറ്റ് ജിതിന്‍ കൊല്ലംകുടി,
ജോസ് മാത്യു, പ്രിന്‍സ് ചെറിയാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍, ടിന്റോ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






