എഎപിയുടെ പരാതിയില്‍ നടപടി: കോതമംഗലം ഫോറസ്റ്റ് ഓഫീസ് പരിസരത്തെ മരശിഖരങ്ങള്‍ മുറിച്ച് നീക്കിത്തുടങ്ങി
എഎപിയുടെ പരാതിയില്‍ നടപടി: കോതമംഗലം ഫോറസ്റ്റ് ഓഫീസ് പരിസരത്തെ മരശിഖരങ്ങള്‍ മുറിച്ച് നീക്കിത്തുടങ്ങി

ഇടുക്കി: കോതമംഗലം ഫോറസ്റ്റ് ഓഫീസ് പരിസരത്തെ മരശിഖരങ്ങള്‍ മുറിച്ച് നീക്കിത്തുടങ്ങി. എഎപി കോതമംഗലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നേതാക്കള്‍ റേഞ്ച് ഓഫീസറുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നഗരസഭ, സബ് രജിസ്ട്രാര്‍, പിഡബ്ല്യുഡി, വില്ലേജ് ഓഫീസുകള്‍, സബ് ട്രഷറി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേയ്ക്കുള്ള റോഡരികിലാണ് അപകടകരമാംവിധം മരങ്ങള്‍ നിന്നിരുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, കുഞ്ഞിതൊമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






