വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ എസ്പിസി ദിനം ആചരിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ എസ്പിസി ദിനം ആചരിച്ചു

ഇടുക്കി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരേഡ് നടത്തി. ഹെഡ്മാസ്റ്റര്‍ കെ മുരുകേശന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2006ലാണ് എസ്പിസിക്ക് രൂപം നല്‍കിയത്. കായിക അധ്യാപകന്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 70ലേറെ കുട്ടികള്‍ പങ്കെടുത്തു.
What's Your Reaction?






