ലബ്ബക്കട ജെപിഎം കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാനക്യാമ്പ് നടത്തി
ലബ്ബക്കട ജെപിഎം കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാനക്യാമ്പ് നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാനക്യാമ്പ് നടത്തി. സഞ്ചീവനി എന്ന പേരില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിന്റെ സാമൂഹിക പ്രസക്തി ഓര്‍മിപ്പിക്കുന്ന ദൗത്യത്തില്‍ നിരവധി യുവാക്കളാണ് പങ്കെടുത്തത്. എന്‍എസ്എസ് യൂണിറ്റ് മുന്‍ വോളണ്ടിയര്‍ ഇഗ്‌നേഷ്യസ് എം വൈ, പ്രോഗ്രാം ഓഫീസര്‍മാരായ സോണിയ ജെയിംസ്, രാഹുല്‍ ജോര്‍ജ്, സെന്റ് ജോണ്‍സ് പിആര്‍ഓ കിരണ്‍ ജോര്‍ജ് തോമസ്, എച്ച്ആര്‍ അസിസ്റ്റന്റ് ഷൈജ പി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






