അഖില കേരളവിശ്വകര്‍മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിറ്റ് വിശ്വകര്‍മ ദിനാചരണം നടത്തി
അഖില കേരളവിശ്വകര്‍മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിറ്റ് വിശ്വകര്‍മ ദിനാചരണം നടത്തി

ഇടുക്കി: അഖില കേരളവിശ്വകര്‍മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിറ്റ് വിശ്വകര്‍മ ദിനാചരണവും ഋഷി പഞ്ചമിയും ആഘോഷിച്ചു. കെവിവൈഎസ് സംസ്ഥാന സെക്രട്ടറി ടി ആര്‍ ഓജസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ
മോഹനന്‍ പതാക ഉയര്‍ത്തി. വൈസ് മെന്‍സ് ഹാള്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച മഹാശോഭായാത്ര ടൗണ്‍ ചുറ്റി വൈസ്‌മെന്‍ സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയും, പൊതുസമ്മേളനവും നടത്തി. സനാതന ധര്‍മം എന്ന വിഷയത്തില്‍ കൊല്ലം അനൂപ് തപസ്യ ക്ലാസ് നയിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. ബോര്‍ഡ് അംഗം എന്‍ പി തങ്കപ്പന്‍, ജില്ലാ കമ്മിറ്റിയംഗം കെ ജി ജയദേവന്‍, എന്‍ സി ശിവന്‍കുട്ടി, സുമ തങ്കപ്പന്‍, സുമ രംഗന്‍, ബിന്ദു രാജേഷ്, വി എന്‍ മോഹനന്‍, ബിജു വാഴാട്ട്, എം പി സജി, സെക്രട്ടറി അനൂപ് രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എന്‍ കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






