കട്ടപ്പന പോര്‍സ്യുങ്കുല ആശ്രമം പള്ളിയില്‍ തിരുനാള്‍ 28ന്
കട്ടപ്പന പോര്‍സ്യുങ്കുല ആശ്രമം പള്ളിയില്‍ തിരുനാള്‍ 28ന്

ഇടുക്കി: കട്ടപ്പന പോര്‍സ്യുങ്കുല ആശ്രമം പള്ളിയില്‍ തിരുനാള്‍ 28, 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ ആഘോഷിക്കും. വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ തിരുനാള്‍ ആഘോഷവും ഫാ. മാത്യു വയലാമണ്ണില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ആശ്രമത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും സൂര്യകീര്‍ത്തനം രചനയുടെ 800-ാം വാര്‍ഷികവും നടക്കും. വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ നടക്കുന്ന ചടങ്ങുകള്‍ക്ക് വയനാട് വടുവന്‍ചാല്‍ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 1ന് വൈകിട്ട് 4.30ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന. അസിസി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് ആന്റണി, ഭരണങ്ങാനം അസിസി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമം മുന്‍കാല സുപ്പീരിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഫാ. സേവ്യര്‍ കൊച്ചുറുമ്പില്‍, ജോസഫ് മണിക്കൊമ്പില്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?






