വിണ്ണൈത്താണ്ടി വന്നു, ലീല: 13,000 അടി ഉയരത്തില്‍നിന്ന് 70കാരിയുടെ സ്‌കൈ ഡൈവിങ്
വിണ്ണൈത്താണ്ടി വന്നു, ലീല: 13,000 അടി ഉയരത്തില്‍നിന്ന് 70കാരിയുടെ സ്‌കൈ ഡൈവിങ്

ഇടുക്കി: 13,000 അടി ഉയരത്തില്‍നിന്ന് 70കാരി ലീല സ്‌കൈ ഡൈവ് നടത്തിയപ്പോള്‍ ആകാശം പോലും ചോദിച്ചു, '' ഹൗ ഓള്‍ഡ് ആര്‍ യു?'. ''എയ്ജ് ഈ ജസ്റ്റ് എ നമ്പര്‍'' പ്രായമൊക്കെ വെറും സംഖ്യ മാത്രമാണെന്നാണ് കൊന്നത്തടി സ്വദേശിനി ലീല പറയുന്നത്. ദുബായിലെ പാം ഐലന്റില്‍ ലീല നടത്തിയ സ്‌കൈ ഡൈവിങ്ങാണിപ്പോള്‍ എവിടെയും ചര്‍ച്ച. കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ ജോലി ചെയ്യുന്ന മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആഗ്രഹം ലീല പങ്കുവെച്ചത്. അമ്മയുടെ ആഗ്രഹം സാധിച്ചുനല്‍കുമെന്ന് മകന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ചെറുവിമാനത്തില്‍ കയറി, ചെറുപ്പക്കാരായ മറ്റ് യത്രികാര്‍ക്കൊപ്പം 70കാരി ആകാശത്തുനിന്ന് താഴേയ്ക്ക് ചാടി. ഒപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരികളെയും സ്‌കൈ ഡൈവിങ് ടീമിനെയുമെല്ലാം ലീല ആത്മവിശ്വാസം ആശ്ചര്യപെടുത്തി. എന്നാല്‍, ചെറുപുഞ്ചിരിയോടെ, ലീല വിമാനത്തില്‍നിന്ന് സഹായിയോടൊപ്പം താഴേയ്ക് കുതിച്ചു. പാം ഐലന്റിന്റെ ആകാശക്കാഴ്ചകള്‍ ആസ്വദിച്ച് പാരച്ചൂട്ടിന്റെ സഹായത്തോടെ മണ്ണില്‍ കാല്‍തൊട്ടു. കൂടുതല്‍ ഉയരത്തില്‍നിന്ന് ചാടി ഗിന്നസ് ബുക്ക് റെക്കോഡില്‍ ഇടംപിടിക്കുകയാണ് ലീലയുടെ ലക്ഷ്യം.
What's Your Reaction?






