മകളുടെ വിവാഹച്ചെലവിനായി കരുതിയ 5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍ധന കുടുംബത്തിന് വീടുനിര്‍മിച്ചുനല്‍കി: നെടുങ്കണ്ടം സ്വദേശി അശോകന്റെയും കുടുംബത്തിന്റെയും 'തങ്കമനസി'ന് കൈയടി
മകളുടെ വിവാഹച്ചെലവിനായി കരുതിയ 5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍ധന കുടുംബത്തിന് വീടുനിര്‍മിച്ചുനല്‍കി: നെടുങ്കണ്ടം സ്വദേശി അശോകന്റെയും കുടുംബത്തിന്റെയും 'തങ്കമനസി'ന് കൈയടി

ഇടുക്കി: മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണം, നിര്‍ധന കുടുംബത്തിന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയപ്പോള്‍ നെടുങ്കണ്ടം വൈപ്പേല്‍ അശോകനും കുടുംബവും അതീവ സന്തോഷത്തിലാണ്. അശോകന്റെയും ഭാര്യ ബിജിയുടെയും മകള്‍ അമൃതയുടെ വിവാഹച്ചെലവിനായി കരുതിയിരുന്ന പണം ചെലവഴിച്ചാണ് കട്ടക്കാലാ സ്വദേശിനിയായ വീട്ടമ്മയും 3 പെണ്‍മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന് വീടുനിര്‍മിച്ചുനല്‍കിയത്. മകളുടെ വിവാഹം ലളിതമായി നടത്താന്‍ അശോകനും ബിജിയും നേരത്തേ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചെലവിലേക്കായി കരുതിയിയിരുന്ന 5 ലക്ഷം രൂപ എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം ശാഖ ഭാരവാഹികളെ ഏല്‍പ്പിച്ചത്. ശാഖാനേതൃത്വം ഗുണഭോക്താവായി കണ്ടെത്തി. തുടര്‍ന്ന് ശാഖ അംഗങ്ങളുശട മേല്‍നോട്ടത്തില്‍ 61 ദിവസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു.
കുഞ്ചിത്തണ്ണി സ്വദേശി അനന്ദു രാജന്‍ അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ ദിവസംതന്നെ പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടത്തി. യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് വീടിന്റെ താക്കോല്‍ കൈമാറി. അശോകന്റെയും കുടുംബത്തിന്റെയും തീരുമാനത്തില്‍ ആകൃഷ്ടരായി വീട് നിര്‍മിച്ചുനല്‍കാന്‍ സന്നദ്ധ അറിയിച്ച് 3 പേര്‍ കൂടി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവാഹങ്ങള്‍ അത്യാഡംബര പൂര്‍വം നടത്തുന്ന കാലഘട്ടത്തില്‍ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ ഇടം ഒരുക്കിയ ഈ ദമ്പതികള്‍ വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഗൃഹപ്രവേശന ചടങ്ങില്‍ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ശാഖാ ഭരണസമിതിയംഗങ്ങള്‍, മേഖലാ ഭാരവാഹികള്‍, കുടുംബയോഗം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






