എകെവിഎംഎസ് ഇടുക്കി യൂണിയന്‍ വിശ്വകര്‍മ ദിനം ആചരിച്ചു
എകെവിഎംഎസ് ഇടുക്കി യൂണിയന്‍ വിശ്വകര്‍മ ദിനം ആചരിച്ചു

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ ഇടുക്കി യൂണിയന്‍ വിശ്വകര്‍മ ദിനാചരണം നടത്തി.
ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ പി ആര്‍ ദേവദാസ് നഗറില്‍ എകെവിഎംഎസ് സംസ്ഥാന സെക്രട്ടറി പി കെ തമ്പി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി എം ബിജു പതാക ഉയര്‍ത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി. സംസ്ഥാന സമിതിയംഗം മല്ലിക നീലകണ്ഠന്‍ വിവിധ മേഖലകളില്‍ കഴിവ് തെളിച്ചവരെ അനുമോദിച്ചു. വി എം ബിജു അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് ബൈജു അഞ്ചന്‍കുന്നേല്‍ സന്ദേശം നല്‍കി. എകെവിഎംഎസ് സംസ്ഥാന ബോര്‍ഡ് മെമ്പര്‍ രാജന്‍ കൊടിഞ്ഞിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഓമന വിജയകുമാര്‍, യൂണിയന്‍ സെക്രട്ടറി ബിനോദ് നെയ്‌ശേരില്‍, ട്രഷറര്‍ കെ എസ് അജി, മനോജ് സോമന്‍, പ്രശാന്ത് ഞവരക്കാട്ട്, രാധകൃഷ്ണന്‍ കൊന്നത്തടി, അജികുമാര്‍, സിബു പാലയ്ക്കല്‍, വിനോദ് കുമാര്‍ കെ വി, അഭിജിത്ത് സാബു, സജി കെ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






