ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Mar 2, 2026 - 14:57
 0
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ മുതല്‍മുടക്കുള്ള കെഎസ്ആര്‍ടിസി 4 ബേ ഗ്യാരേജിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. പുതിയ ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതോടെ 10ലേറെ ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ പുതുതായി തുടങ്ങാന്‍ സാധിക്കും. കുമളി- കോയമ്പത്തൂര്‍ സൂപ്പര്‍ ഡിലക്‌സ്, കുമളി- കണ്ണൂര്‍ സൂപ്പര്‍ ഡീലക്‌സ്, കട്ടപ്പന-തിരുവനന്തപുരം സൂപ്പര്‍ ഡീലക്‌സ്, കട്ടപ്പന- പുല്‍പ്പള്ളി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എന്നീ സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, ഷാജി കാഞ്ഞമല, അനില്‍ കൂവപ്പാക്കല്‍, കെഎസ്ആര്‍ടിസി എം ഡി പി എസ് പ്രമോജ് ശങ്കര്‍, കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow