ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ തുറന്നു
ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോ തുറന്നു
ഇടുക്കി: കെഎസ്ആര്‍ടിസി ചെറുതോണി ഡിപ്പോ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. ഡിപ്പോ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും ആരംഭിക്കുമെന്നും ഇതോടൊപ്പം കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് താല്‍ക്കാലിക കെട്ടിടത്തില്‍ ഓപ്പറേറ്റിങ് സെന്ററും ജീവനക്കാര്‍ക്കുള്ള വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, വ്യാപാരി സംഘടനാ നേതാക്കള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
What's Your Reaction?